പ്രണയം പൂനിലാവാണെങ്കില്‍, നിണ്റ്റെ മിഴികളാണ് പൂര്‍ണ്ണചന്ദ്രന്‍ എന്നു കാമുകിയുടെ കോങ്കണ്ണില്‍ നോക്കി പറയുന്ന കാമുകന്‍മാരുടെ ഡേ...
മനസ്സിണ്റ്റെ കോണില്‍ നിണ്റ്റെ പുഞ്ചിരിയുള്ളതിനാല്‍ എണ്റ്റെ രാത്രികള്‍ക്കിപ്പോള്‍ പകല്‍വെളിച്ചമാണെന്നു പറയുമ്പോള്‍ കാമുകണ്റ്റെ കോന്ത്രമ്പല്ല് കണ്ടില്ലെന്നു നടിക്കുന്ന കാമുകിമാരുടെ ഡേ...
ഭൂമിയുടെ ഓരോ സ്പന്ദനവും പ്രണയത്തിലാണെന്ന് വിശ്വസിക്കുന്ന കമിതാക്കളുടെ ഡേ...
അങ്ങനെയൊരു ഫെബ്രുവരി 14 ന്, അവന്‍ അവളോടു ചോദിച്ചു
"നമ്മുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?"
അവള്‍ പറഞ്ഞു
"വീട്ടുകാരും നാട്ടുകാരും സമ്മതിച്ചില്ലെങ്കിലും എനിക്കൊരു ജീവിതമുണ്ടെങ്കില്‍ നിന്നോടൊപ്പം മാത്രമായിരിക്കും"
അപ്പോഴെക്കും ബെല്ലടിച്ചു. അവന്‍ നാല് C യിലേക്കും അവള്‍ മൂന്ന് B യിലേക്കും ഓടിപ്പോയി.
