Jun 2, 2015

കാർ എഞ്ചിൻ ഔട്ട്‌ കമ്പ്ലീറ്റ് ലി ....

ഡിപ്ലോമ കഴിഞ്ഞ് ചുമ്മാ തെക്കുവടക്ക് നടന്നുനടന്ന് ബോറടിച്ചിട്ട്  കിഴക്കുപടിഞ്ഞാറ് നടന്നുതുടങ്ങിയ കാലം. തൃശ്ശൂർ കാൽവരിറോഡിൽ പുതുതായി തുടങ്ങുന്ന പേസ് കപ്യൂട്ടേഴ്സ് എന്ന കമ്പ്യൂട്ടർ സെന്ററിൽ പിള്ളേരെ പഠിപ്പിക്കാൻ ആളെ ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം കണ്ടിട്ട് ഇന്റർവ്യൂവിന് പോയി. ഇന്റർവ്യൂ ചെയ്യാൻ വന്നവർ ബയോഡാറ്റയിൽ വീട്ടുപേര് കണ്ടപ്പോ അച്ഛന്റേം അമ്മേടേം പേരൊക്കെ ചോദിച്ചു. പറഞ്ഞുവന്നപ്പോ ബന്ധുക്കള്. സ്ഥാപനത്തിന്റെ എം.ഡി. ധന്യേച്ചി എന്റെ ഒരു കസിനായിട്ട് വരും. സ്വാഭാവികമായും ഞാൻ പുള്ളിക്കാരീടേം കസിനായിട്ട് വരും. ബന്ധുബലത്തിനു മുന്നില് എന്റെ വിവരമില്ലായ്മ ഒരു തടസ്സമായില്ല. അവിടെ ജോലി കിട്ടി. എന്റെ കൂടെ പഠിച്ച രണ്ടെണ്ണം കൂടെ അവിടെ ജോലിക്ക് കേറി. അരുണും രാകേഷും.

സംഗതി രസമായിരുന്നു. ഇഷ്ടം പോലെ സ്റ്റുഡന്റ്സ് , നല്ല ഓഫീസ്, നല്ല സഹപ്രവർത്തകർ. പിന്നെ ഈ കാണാൻ കൊള്ളാവുന്ന പെമ്പിള്ളേരൊക്കെ വന്ന് സാറേ സാറേ എന്നൊക്കെ വിളിക്കുമ്പോ ഉള്ള ആ ഒരു ഇതില്ലേ....അത് ഞങ്ങൾക്കും ഉണ്ടായി. അങ്ങനെ ആകെമൊത്തം ഒരു അർമ്മാദം. ആ പൂങ്കാവനത്തിൽ ഞങ്ങളങ്ങനെ പൂന്തുവിളയാടിക്കൊണ്ടിരുന്ന കാലം....

ആകെയുള്ള ഒരു ബുദ്ധിമുട്ടെന്താന്ന് വെച്ചാൽ ഹൈദരാബാദ് ഹെഡ്ഓഫീസിൽ നിന്നൊക്കെ ഏതേലും അലവലാതികൾ ഇടക്കിടക്ക് ഫോണ്‍ വിളിക്കും.മുടിഞ്ഞ ഹിന്ദിയായിരിക്കും. എനിക്കാണെങ്കി ഹിന്ദി സിനിമാപ്പേരല്ലാതെ ഒരക്ഷരം അറിയാനും പാടില്ല. അതുകൊണ്ട് എങ്ങാനും ഫോണെടുക്കേണ്ട അവസരം വന്നാൽ പിന്നെ ആകപ്പാടെ ഒരു ടെൻഷനാണ്. ദതാണ് അവിടുള്ള ഏകപ്രശ്നം.

പൊതുവേ ഞാനോ രാകേഷോ ആണ് എന്നും ഏറ്റവുമാദ്യം ഓഫീസിൽ എത്തുന്നത്. റിസപ്ഷനിസ്റ്റും ബാക്കി ഫാക്കുൽറ്റികളും ഫാക്കുല്ട്ടന്മാരും ഒക്കെ പിന്നെയേ വരൂ. അന്ന് ഞാനാണ് ആദ്യം എത്തിയത്. എത്തി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഫോണടിക്കാൻ തൊടങ്ങി. കുരിശ്. പതിവുപോലെ ആദ്യത്തെ രണ്ടുവട്ടം ഞാൻ മൈന്റ് ചെയ്തില്ല. പിന്നേം അടിച്ചപ്പോ കേറി എടുത്തു.

അപ്പുറത്ത് ഏതോ ഷാരൂഖ് ഖാൻ. എന്നോട് "ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ" എന്നോ മറ്റോ ചോദിച്ചു. ഞാൻ "മേനേ പ്യാർ കിയാ"ന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

ഒരുമിനിറ്റ് കഴിഞ്ഞില്ല. പണ്ടാരം പിന്നേം അടിച്ചു. ഇത്തവണ അമീർഖാനായിരുന്നു. അവിടുന്ന് "ദിൽ ഹേ കി മാന്താ നഹീ" ന്നു പറഞ്ഞപ്പോ "അകേലേ ഹം അകേലേ തും" എന്നും പറഞ്ഞ് ഫോണും വെച്ച് ഞാൻ പുറത്ത് പോയിനിന്നു. അല്ല പിന്നെ, ദേഷ്യം വരില്ലേ....കമലാക്ഷി ടീച്ചറും യോഹന്നാൻ മാഷുമൊക്കെ ആയ പണി മൊത്തം നോക്കീട്ടും പഠിക്കാത്ത ഹിന്ദിയാണിപ്പൊ ഇനി ഇവന്മാർക്ക് വേണ്ടി പഠിക്കാൻ പോണത് .

വല്ല്യ താമസമില്ലാതെ അകത്തൂന്ന് പിന്നേം ഫോണടിക്കുന്ന കേട്ടു. ഒപ്പം തന്നെ ദേ രാകേഷും കേറിവരുന്നു. ഹാവൂ, സദാമാനമായി.

"ഡാ, നിനക്കാവും ഫോണ്‍. നിന്നെ നേരത്തെ രണ്ടുതവണ ആരോ വിളിച്ചിരുന്നു. വേഗം പോയെടുത്തോ"

കേട്ടതും രാകേഷ് അകത്തേക്കോടി. കാഴ്ച കാണാൻ പുറകെ  ഞാനും.

ആവേശത്തോടെ ഫോണെടുത്ത രാകേഷ് ഒന്ന് ഞെട്ടുന്നത് കണ്ടു. പിന്നെ എന്തൊക്കെയോ പറയുന്നു.

"യാ, ആ, ഏയ്, ഓഹോ...നഹിനഹി, അതായത്....നോ കം നോ കം....."

അവൻ നിന്ന് വിയർക്കണത് കണ്ടാസ്വദിച്ച് സന്തോഷിച്ചോണ്ട് നിന്ന ഞാൻ പക്ഷേ അവന്റെ അടുത്ത ഡയലോഗിൽ കിടുങ്ങി.

"ആക്സിഡന്റ്..ആക്സിഡന്റ്....മേഡം..കാർ..മിസ്സിംഗ്‌..."

ഇതും പറഞ്ഞ് ഫോണ്‍ ഒറ്റ വെക്കലായിരുന്നു. എന്നിട്ട് എന്റെ നേരെ ഒരു ചാട്ടം.

"പണി തന്നതാണല്ലേടാ പട്ടീ....."

"ഡാ, നീയെന്തൂട്ടാ ആക്സിഡന്റെന്നൊക്കെ പറഞ്ഞേ?"

"ഏതോ ഒരു ഹിന്ദിത്തെണ്ടി.  അയാളെന്തൊക്കെയോ പറഞ്ഞു. എനിക്കൊരു കോപ്പും മനസ്സിലായില്ല. ആകെ മനസ്സിലായത് ധന്യാ ധന്യാന്ന് പറയണതാ"

"അതോണ്ട്???  അതിന് നീയെന്തിനാ ആക്സിഡന്റെന്നൊക്കെ പറഞ്ഞത്?"

"ഞാൻ വരണ വഴിക്ക് ധന്യേച്ചീനെ കണ്ടാർന്നു. വണ്ടി കേടായി, പുള്ളിക്കാരി ലേറ്റായിട്ടേ വരൂന്ന് പറഞ്ഞാർന്നു."

"വണ്ടി കേടായതിനാണോടാ തെണ്ടീ നീ ആക്സിഡന്റെന്ന് പറഞ്ഞത്????"

"വണ്ടി കേടായി എന്നുള്ളതിന്  ഇംഗ്ലീഷിൽ എന്താ പറയാന്ന് എനിക്കറിഞ്ഞൂട" . അവന്റെ നിഷ്കളങ്കമായ മറുപടി.

"പിന്നെ ലാസ്റ്റ് എന്തിനാ നീ കാർ മിസ്സിംഗ് ന്നൊക്കെ പറഞ്ഞേ?"

"അതാണ് കാറിൻറെ കേട്. ഓടിക്കുമ്പോ ചെറിയൊരു മിസ്സിംഗ് പോലെ എന്നാ ധന്യേച്ചി പറഞ്ഞെ." നേരത്തത്തേതിനേക്കാൾ നിഷ്കളങ്കമായ മറുപടി.

"ഡാ മണകൊണാഞ്ചാ...ആക്സിഡന്റായി ധന്യേച്ചി മിസ്സിംഗായി എന്നാവും അപ്പറത്തുള്ളവൻ വിചാരിച്ചത്. ഇത് പണിയാവും"

ഇപ്പോ രാകേഷും നൈസായിട്ട് പേടിക്കാൻ തൊടങ്ങി. ഞങ്ങടെ പേടി വെറുതെയല്ലെന്ന് വൈകാതെ തന്നെ മനസ്സിലായി. ഫോണ്‍ ചറപറാന്ന് അടിക്കാൻ തൊടങ്ങി. രാകേഷ് വിറക്കാനും തുടങ്ങി.

"ഡാ, ഇനിയിപ്പോ എന്തൂട്ടാ ചെയ്യാ?"

"ഇനി നീയൊന്നും ചെയ്യണ്ട. പോയി റെസ്റ്റെടുത്തോ. ചെയ്യാനുള്ളത് ധന്യേച്ചി വന്നിട്ട് ചെയ്തോളും"

ഞങ്ങള് രണ്ടും അങ്ങനെ ഫ്യൂസ് പോയി നിക്കുമ്പോ ഫോണ്‍ പിന്നേം അടിച്ചു. മരണമണി. ഞങ്ങളാ ഭാഗത്തേക്ക് നോക്കാനേ പോയില്ല. ഫോണാണെങ്കിൽ നിർത്തുന്നുമില്ല. അടിയോടടി. പണ്ടാരം എടുത്ത് നിലത്തെറിഞ്ഞ് പൊട്ടിച്ചാലോ എന്നാലോചിച്ച് നിക്കുമ്പളാണ് റിസപ്ഷൻ ചേച്ചി സീമ കേറി വന്നത്. ഞങ്ങള് പതുക്കെ സ്റ്റാഫ് റൂമിലേക്ക് വലിഞ്ഞു.

രണ്ടുമൂന്ന് ഫോണ്‍വിളി കഴിഞ്ഞപ്പോ സീമ  നേരെ ഞങ്ങടെ അടുത്തേക്ക് വന്നു.

"അല്ലാ, ഇതാരാ, സീമയോ? എന്തൊക്കെയുണ്ട് വിശേഷം? സുഖം തന്നെയല്ലേ?"

നിഷ്കളങ്കശിരോമണികളായി ഞങ്ങൾ കോറസ്സിൽ ചോദിച്ചു.

"മേഡത്തിനെന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഇപ്പോ രണ്ടുമൂന്നു പേരായി വിളിച്ചിട്ട് ധന്യക്കെന്ത് പറ്റിയെന്ന് ചോദിക്കുന്നു"

"അയ്യോ, ധന്യേച്ചിക്കെന്തു പറ്റി? പറയൂ സീമേ....എന്ത് പറ്റി?"

രാകേഷിന്റെ വക വമ്പിച്ച ഓവറാക്റ്റിങ്ങ്.

"എന്താന്ന് കൃത്യമായി അറിയില്ല.പക്ഷേ എന്തോ കൊഴപ്പമുണ്ട്. വിളിച്ചവര് എന്തോ ആക്സിഡന്റെന്നൊക്കെ പറയുന്നു"

"എന്ത്, ആക്സിഡന്റോ? നമ്മടെ ധന്യേച്ചിക്കോ? സീമ എന്തായീ പറയണത്? "

രാകേഷ് വീണ്ടും ഓവറാക്കാൻ തുടങ്ങി. ശവം.

"കൃത്യമായി അറിഞ്ഞൂട. ഞാൻ വീട്ടിലേക്ക് വിളിച്ചുചോദിച്ചു. അവടന്നിറങ്ങി എന്നാ പറഞ്ഞേ"

ദൈവമേ...ഈ പിശാച് ഇതിന്റെടക്ക്‌ വീട്ടില്ക്കും വിളിച്ചാ?

എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളങ്ങിനെ കുന്തേഷ് കുമാറുമാരായി നിക്കണതിന്റെ ഇടക്ക് പിന്നേം ഒരു നാലഞ്ച് പേര് കൂടെ  ഫോണ്‍ ചെയ്ത് വിവരം അനേഷിച്ചു. ഓരോ ഫോണ്‍വിളിക്കും രാകേഷിന്റെ വിറയല് കൂടിക്കൂടിവന്നു.

ബാക്കി സ്റ്റാഫുകളൊക്കെ എത്തിത്തുടങ്ങി. വന്നുകേറിയ ഉടനെ  സീമ വന്നയാളോട് കാര്യം മൊത്തം പറയും, അവരൊക്കെ അവരുടെ രീതിയിൽ ഓരോ അഭിപ്രായങ്ങൾ പറയും. രാകേഷ് ദയനീയമായി എന്നെ നോക്കും, ഞാൻ ക്രൂരമായി അവനെ നോക്കും, ബാക്കിയുള്ളവരൊക്കെ പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഞങ്ങളെ നോക്കും.

ഈ കളി ഇങ്ങിനെ നടക്കണേന്റെ ഇടക്ക്  അരുണും കേറിവന്നു. ആഹാ...തികഞ്ഞു....എല്ലാം ഒത്തുവരുന്നുണ്ട്. ഒരു പ്രശ്നം വഷളാക്കാൻ ഇത്രേം കഴിവുള്ള വേറൊരുത്തൻ ഈ ഭൂലോകത്തില്ല. അതോടെ രാകേഷിന്റെ പേടി മാക്സ്സിമത്തിലെത്തി.

"എന്താടാ, എന്താ ആകെ ഒരു ടെൻഷൻ?" വന്ന വഴിക്ക് അരുണ്‍ കേറി ഇടപെട്ടു .

അവൻ ചോദിച്ച്തീരുംമുമ്പ് തന്നെ സീമ കേറി വിവരം മൊത്തം അങ്ങോട്ട് പറഞ്ഞു. അവനിലെ മനുഷ്യസ്നേഹി ഉണർന്നു.

"ഡാ, വാടാ. നമ്മക്ക് പോയി നോക്കാം"

എവിടെപ്പോയിട്ട് എന്ത് നോക്കാൻ....

"ഇല്ലെടാ, പ്രശ്നമൊന്നും കാണില്ല. നമുക്കൊന്ന് വെയിറ്റ് ചെയ്തുനോക്കാം"

ഞാൻ സംഭവം ഒന്ന് ലൈറ്റാക്കാൻ ഒരു വിഫലശ്രമം നടത്തി. യെവടെ...അരുണ്‍ ഗംഭീരഫോമിലായിരുന്നു.

"വെയിറ്റ് ചെയ്യാനോ? നീയൊക്കെ മനുഷ്യനാണോടാ? നമ്മക്ക് വേഗം ധന്യേച്ചി വരണവഴിക്കൊക്കെ ഒന്ന് പോയിനോക്കാം.

വേണെങ്കി നീ പോയി നോക്കെടാ തെണ്ടീ എന്നാണ് പറയാൻ വന്നത്. പക്ഷേ ബാക്കിയുള്ളോരൊക്കെ  ഞങ്ങടെ മൂന്നിന്റെം വായിൽ തന്നെ നോക്കി നിൽപ്പാണ്. 

രാകേഷാണെങ്കി  ഇടിവെട്ടേറ്റ പതിനെട്ടാംപട്ട പോലെ നിപ്പുണ്ട്. കഷ്ടിച്ച് ശ്വാസമുണ്ടെന്നേയുള്ളൂ....

അരുണ്‍ പക്ഷേ അപ്പോഴും ഫസ്റ്റ്ഗിയറിട്ട് മൂപ്പിച്ച് നിപ്പാണ്.

"ഡാ, നിങ്ങള് വരണില്ലെങ്കി വേണ്ട. ഞാൻ പോയി നോക്കാം"

ഞാൻ അരുണിനെ നോക്കി കണ്ണുകൊണ്ടും മുഖം കൊണ്ടും ഓരോ ആക്ഷനോക്കെ കാണിക്കാൻ തുടങ്ങി. പക്ഷേ ആ പൊട്ടൻ ഞാൻ അവനെ കൊഞ്ഞനം കാണിക്കണതാണെന്ന് കരുതി എന്നെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് തിരിച്ചുനടന്നു. 

ആ പുല്ല്, പോണെങ്കി പോട്ടെ എന്ന് വെച്ച് നിക്കുമ്പോ അവന്റെ ഒരു ഡയലോഗ് 

"അല്ലെങ്കി വേണ്ട. ഒരു  കാര്യം  ചെയ്യാം. പോലീസ് സ്റ്റേഷനിൽക്ക് വിളിച്ച് പറയാം"

അരുണ്‍ ഇത് പറഞ്ഞതും  രാകേഷ് കൂഴച്ചക്ക വെട്ടിയിട്ട പോലെ വീണതും ഒരുമിച്ചായിരുന്നു.

പിന്നെ ആകെ ഒരു ബഹളമായിരുന്നു. ആരൊക്കെയോ വെള്ളമെടുക്കാൻ ഓടുന്നു. കൊറേപേര് രാകേഷിനെ പൊക്കിയെടുക്കാൻ നോക്കുന്നു. ഇതിന്റെടക്ക് ഞാൻ അരുണിനോട് പോയി ഉള്ള കാര്യം പറഞ്ഞു.

"അളിയാ, എന്നാ നിനക്കിത് നേരത്തെ പറഞ്ഞൂടെ?"

"അതിന് നീയൊന്നു നിർത്തീട്ട് വേണ്ടേ എനിക്ക് പറയാൻ?"

"ഡാ, ഇനിയിപ്പോ എന്ത് ചെയ്യും?"

"എന്ത് ചെയ്യാൻ...ആദ്യം ആ പിശാചിന്റെ ബോധം വരട്ടെ"

ചെന്ന് നോക്കുമ്പോ രാകേഷ് രാജകീയമായി നെടുനീളത്തിൽ ഒരു മേശപ്പുറത്ത് കിടക്കുന്നു. രണ്ടു തോഴിമാര് വീശിക്കൊടുക്കുന്നു. ഒരു തോഴി കാല് തലോടിക്കൊടുക്കുന്നു.

"ശ്ശെ....എനിക്കും ബോധം കെട്ട് വീണാൽ മതിയാർന്നു..." കണ്ട് സഹിക്കാനാവാതെ അരുണിന്റെ ദയനീയമായ ഡയലോഗ്.

പണ്ടാരടങ്ങാൻ.... എല്ലാം ഒപ്പിച്ച് വെച്ചിട്ട് കാലമാടൻ സുഖിച്ച് ബോധം കെട്ട് കെടക്കണ്. 

എന്തായാലും ഒന്നുരണ്ട് മിനുറ്റ് കഴിഞ്ഞപ്പോളെക്കും രാജാവിന് ബോധം വന്നു. പക്ഷെ അതിന്റൊപ്പം തന്നെ ഡോറ് തുറന്ന് ധന്യേച്ചിയും കേറിവന്നു. രാകേഷിന്റെ വന്ന ബോധം വന്നതിലും സ്പീഡിൽ ഇറങ്ങിയോടി. രാജാവ്‌ വീണ്ടും മേശപ്പുറത്ത് തലതല്ലി വീണു.  പക്ഷെ ഇത്തവണ  വീശാൻ തോഴിമാരില്ലായിരുന്നു. അവരെല്ലാവരും ധന്യേച്ചിയെ  കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിപ്പായിരുന്നു. വിശാനും തലോടാനും ഒന്നും  ആരുമില്ലാത്തോണ്ട് ഇപ്രാവശ്യം ബോധം പെട്ടെന്ന് തിരിച്ചുവന്നു.

എന്തായാലും ആ ബോധംകെടല് കൊണ്ടൊരു ഗുണമുണ്ടായി. ആക്സിഡന്റ് സംഭവം നൈസായിട്ട്‌ മുങ്ങിപ്പോയി.  ആരും ധന്യേച്ചിയോട് നേരിട്ട് ഒന്നും ചോദിക്കാൻ പോയില്ല. ഫോക്കസ് മൊത്തം രാകേഷിലേക്കായി. അവനെ ഹോസ്പിറ്റലിൽ കൊണ്ടോവാനെന്ന വ്യാജേന ഞാനും അരുണും കൂടെ പതുക്കെ സ്കൂട്ടായി. പിന്നെ അവിടെ പൊങ്ങിയത് പിറ്റേന്ന് രാവിലെയാണ്...അല്ല പിന്നെ....!!!

ഈ സംഭവത്തിന്റെ സത്യാവസ്ഥ ധന്യേച്ചി പിന്നീട് അറിഞ്ഞിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. അറിഞ്ഞാലും ഇല്ലെങ്കിലും ഞങ്ങളോട് ഇതിനേപ്പറ്റി ഒന്നും ചോദിക്ക്യേം പറയേം ചെയ്തിട്ടില്ല. പക്ഷേ വല്ല്യ താമസമില്ലാതെ അവിടുത്തെ സംസാരഭാഷ ഇംഗ്ലീഷാക്കി പ്രഖ്യാപിച്ച്കൊണ്ട് ഒരു നിയമം പാസ്സാക്കി. ഞങ്ങളെ....ഞങ്ങളെമാത്രം....ഞങ്ങളെത്തന്നെ ഉദ്ദേശിച്ച്കൊണ്ട്....:-)

Feb 23, 2012

ലോണാഘോഷം

രംഗം ഒന്ന്‍.
വലപ്പാട് കാനറ ബാങ്ക്. മാനേജരുടെ മുറി. സീനില്‍ ഞാനും മാനേജരും മാത്രം. ഒരു വീട് വാങ്ങാന്‍ ലോണിനായി വന്നിരിക്കുനത് കൊണ്ട് എന്റെ മുഖത്തെ ഭാവം ഒടുക്കത്തെ വിനയം.

പേപ്പേഴ്സ്എല്ലാം ഓക്കെ ആയാല്വലിയ താമസമില്ലാതെ തന്നെ ലോണ്ശരിയാക്കാമെന്ന്പുള്ളി ഉറപ്പുതന്നു. എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍. ലോണ്എന്നു പറയണത്ഇത്രെം സിമ്പിള്ആയ ഒരു കാര്യമാണെന്ന്എനിക്കറിയില്ലായിരുന്നു. ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കി ചുമ്മാ രണ്ടുമൂന്നു ലോണ്നേരത്തെ തന്നെ എടുത്തുവെക്കാമായിരുന്നു.

രംഗം രണ്ട്
ബ്രോക്കര്‍ ഉസ്മാനിക്കായുടെ വീട്. സ്ഥലം മുറ്റിച്ചൂര്‍...
ആവശ്യമുള്ള ഡോക്യുമെന്റ്സിന്റെ ലിസ്റ്റ് ഞാന്‍ ഉസ്മാനിക്കാക്ക് കൊടുക്കുന്നു, ഒരാഴ്ചകൊണ്ട് എല്ലാം ശെരിയാക്കാമെന്നു പുള്ളി ഉറപ്പുതരുന്നു. അങ്ങനാണേല്കരാറെഴുതാന്നോ റിസ്ക്‌. മൂന്നു മാസത്തേക്ക്കരാറെഴുതി, അഡ്വാന്സും കൊടുത്ത്ഞാന്തിരോന്തരത്തീക്ക് തിരിച്ചുപോരുന്നു.
ദൈവമേ...എന്നെ എന്തിനിങ്ങിനെ സ്നേഹിച്ചു കൊല്ലുന്നു. എല്ലാം എന്ത് പെട്ടെന്നാണ് ശെരിയാവുന്നത്

രംഗം മൂന്ന്
പിന്നത്തെ ശെനിയാഴ്ച. വീണ്ടും മാനേജരുടെ മുറി. സീനില്‍ ഞാനും മാനേജരും മാത്രം. കയ്യിലുള്ള എല്ലാ ചപ്പുചവറുകളും മാനേജരുടെ മുന്നില്നിക്ഷേപിച്ച്ഞാന്വിനയാന്വിതപുങ്കിലകങ്കിലനായി മാറിനിന്നു.
ഇപ്പോതന്നെ കാശു കിട്ടുകയാണെങ്കില്എങ്ങനെ കൊണ്ടോവണം, ശ്ശെ, ഒരു ചാക്കെടുക്കാമായിരുന്നു എന്നൊക്കെ ആലോചിച്ചു ഞാന്നിക്കുംബോ ഒരു സൌണ്ട്‌.

"കുടിക്കടം ഇല്ലേ?"

ചോദ്യം എന്നോടല്ലെന്നുള്ള ഉറച്ച വിശ്വസത്തില്കൊറച്ചുനേരം മിണ്ടാതെനിന്നു. അപ്പൊ ലങ്ങേര്പിന്നേം ചോദിച്ചു.

"ഇല്ലേ?"

കുടി അത്യാവശ്യത്തിനുണ്ട്‌. കടം, ദൈവം സഹായിച്ച്ഇതുവരെ അധികം ഇല്ല. ലോണ്എടുക്കണതോടെ വെഷമോം മാറും. അതാണോ ചോദിക്കണത്‌? അതോ കടം വാങ്ങി കുടിക്കാര്‍ണ്ടോന്നാണോ?

എന്തായാലും അങ്ങനൊരു സാധനം നേരത്തെ കേട്ടിട്ടുപോലുമില്ലാത്ത സ്ഥിതിക്ക്എണ്റ്റേലുണ്ടാവന്വഴിയില്ല. ഭാഗ്യമായി, അതെങ്ങാനും ഉണ്ടായിരുന്നെങ്കില്ലോണ്കിട്ടാതെ മടങ്ങിപ്പോവേണ്ടി വന്നേനെ. ദൈവമേ, എന്നെ എന്തിനിങ്ങിനെ സ്നേഹിക്കുന്നു... ഞാന്ധൈര്യമായി മറുപടി പറഞ്ഞു.

"ഇല്ല"

"അതെന്താ കൊണ്ടുവരാഞ്ഞത്‌?"

പണി പാളി. ഇത് ശെരിക്കും ഉണ്ടെന്നായിരുന്നു പറയേണ്ടിയിരുന്നത്.

"അല്ല, അങ്ങനെ ഒരു സാധനം വേണമെന്ന്പറഞ്ഞില്ലായിരുന്നു"

"ഇത്പ്രത്യേകിച്ച്പറയണോ? സ്ഥലത്തിന്വേറെ കടബാധ്യതയൊന്നും ഇല്ലെന്ന്ബാങ്കിന്ഒരു ഉറപ്പ്വേണ്ടേ?"

എന്നിട്ട്‌ "ഇതൊന്നും അറിഞ്ഞൂടേ" എന്ന മട്ടില്എന്നെയൊരു നോട്ടവും

കേട്ടാല്തോന്നും എനിക്ക് സ്ഥിരമായി ലോണ്എടുക്കലാണ് പണിയെന്ന്.

"അല്ല സാറേ... വീടിണ്റ്റെ ആധാരം കഴിഞ്ഞ ഒരു കൊല്ലായിട്ട്ട് ബാങ്കില്തന്നെ ഇരിപ്പുണ്ട്‌. ഇപ്പളത്തെ ഓണര്ഇവിടുന്നു തന്നെയാണ് ലോണ്എടുത്തിട്ടുള്ളത് . പിന്നിപ്പോ ഇതിന്വേറെന്ത്ബാധ്യത ഉണ്ടാവാനാ?"

ഞാന്എണ്റ്റെ വിജ്ഞാനം വിളംബി. സ്വാഭാവികമായും അതങ്ങോര്ക്കിഷ്ടപ്പെട്ടില്ല.

"നമ്മക്കിത്പ്രൊസസ്സ്ചെയ്യണമെങ്കില്നോണ്എന്കമ്പറന്സ്സര്ടിഫിക്കറ്റ്കിട്ടതെ എന്തായലും പറ്റില്ല"

തൊലഞ്ഞോ? പറപറാന്നൊരു ശബ്ദം മാത്രമേ മനസ്സിലായുള്ളൂ. പേരുപറയാന്പോലും അറിയാത്ത സാധനവും ഒപ്പിക്കണം.

"സാറേ, ഇതു ഞാന്പിന്നെ കൊണ്ടുവന്നു തന്നാ മതിയോ? ഞാന്ഇന്ന്ഇതിനായിട്ട്തിരുവനന്തപുരത്തൂന്ന്വന്നതാണ്‌"

അങ്ങോരെന്നെ ഒരു നോട്ടം നോക്കി. നീ ചന്ദ്രനീന്നൊന്നുമല്ലല്ലോ വരണത്എന്നായിരുന്നിരിക്കണം അതിണ്റ്റെ അര്ത്ഥം.

"അങ്ങനാണേല്പിന്നെ ഇതിണ്റ്റെയൊന്നും ആവശ്യമില്ലല്ലോ. കാശ്ആദ്യമേ തന്നിട്ട്നിങ്ങടെ സൌകര്യത്തിന്ഡോക്യുമെണ്റ്റ്സൊക്കെ ഇങ്ങൊട്ടെത്തിച്ചാല്മതിയായിരുന്നല്ലോ"

ശ്ശെ, മതിയായിരുന്നു. ഞാനെന്തൊരു മണ്ടനാണെന്നു നോക്കണേ.

"തനിക്ക്ലോണ്വേണമെങ്കില്പോയിട്ട്പറഞ്ഞ എല്ലാ ഡൊക്യുമെണ്റ്റ്സും കൊണ്ടു വാ. എന്നിട്ട്സംസാരിക്കാം".

ഓഹോ, അപ്പോ തൊട്ടുമുന്പു പറഞ്ഞത്തമാശക്കാണല്ലേ. പിശാചിനോടു തന്നെയാണോ ഞാന്കഴിഞ്ഞ തവണ സംസാരിച്ചത്‌? കാലമാടനെയാണോ ഞാന്തങ്കപ്പെട്ട മനുഷ്യന്എന്നു മനസ്സില്പറഞ്ഞത്‌? ഞാന്സ്വയം ശപിച്ചു.

"സാറാ ലാസ്റ്റ്പറഞ്ഞ സാധനത്തിണ്റ്റെ പേരൊന്നൂടെ പറയാമോ?"

"ഞാന്ആകെ ഒരു സാധനമല്ലെ പറഞ്ഞുള്ളൂ"

"അല്ല, എന്തോ ഒരു നോണ്‍....എങ്കറ...."

ഇറവറ അല്ല...ഇറവറന്സ്‌. എന്ന് പറഞ്ഞ ആനക്കാട്ടില്ഈപ്പച്ച്ചനെ പോലെ അങ്ങോരെന്നെ തിരുത്തി.

"നോണ്എങ്കമ്പറന്സ്‌. അതുതന്നെയാണെഡോ കുടിക്കട സര്ടിഫിക്കറ്റ്‌"

, അത്രേം ആശ്വാസം.

"എന്നാപ്പിന്നെ ഞാന്അതും കൊണ്ട്വരാം"

രംഗം നാല്

ഉസ്മാനിക്കായുടെ വീട്. എന്റെ മുഖത്തെ ഭാവം ഭീകരമായ ദയനീയത. ഉസ്മാനിക്കയുടെ മുഖത്ത് തിലകന്റെ ഭാവം, കൊക്കെത്ര ലത് കണ്ടതാ എന്ന ഭാവം.

എന്നിട്ട് പുള്ളീടെ വക ന്യായം. ഞാന്നേരത്തെ ബാങ്കില്പറഞ്ഞ അതേ ന്യായം.

"അതെന്തിനാ? ആധാരം അവിടെത്തന്നെയല്ലേ ഉള്ളത്‌?"

ഒരുവിധത്തില്കാര്യം പറഞ്ഞുമനസ്സിലാക്കി. വീണ്ടും ഒരാഴ്ച സമയം. ലോകത്ത്ഒരാഴ്ചയില്കുറവു സമയം കൊണ്ട്നടക്കണ കാര്യങ്ങള്ഒന്നും ഇല്ലേ ആവോ. അങ്ങനെ വരവു വെറുതെയായി. അതൊരു തുടക്കം മാത്രമായിരുന്നു.

വെള്ളിയാഴ്ച ഉസ്മാനിക്കയെ വിളിച്ചപ്പോ പുള്ളി പറഞ്ഞു കുടിക്കടം കിട്ടിയില്ല. അടുത്ത ആഴ്ചയേ ആകൂന്ന്‌. അങ്ങനെ ഒരാഴ്ച കൂടി മാറിക്കിട്ടി. പിന്നത്തെ ശനിയാഴ്ച കുടിക്കടവും കുടിക്കാത്ത കടവും ഒക്കെ കെട്ടിപ്പെറുക്കി പിന്നേം ബാങ്കില്‍.

രംഗം അഞ്ച്

പിന്നേം ബാങ്കില്‍. അതേ മുറി.

എല്ലാം പഴയപോലെ തന്നെ. മാനേജര്എല്ലാം വാങ്ങുന്നു. ആദ്യമായി കാണുന്ന പോലെ എല്ലാ പേപ്പറും മൊത്തം വായിക്കുന്നു. അവസാനം എന്നെ ഞെട്ടിക്കുന്നു.

"ഫോം 16 ഉം സരള്ഫോമും വര്ഷത്തെ മാത്രമേയുള്ളല്ലോ. കഴിഞ്ഞ മൂന്നുവര്ഷത്തെ വേണം. "

ഞാന്മൌനം. പിന്നേം മൌനം. കൊറേ നേരത്തെക്ക്ക്മൌനം. വേറൊന്നുമല്ല. വാ തൊറന്നിരുന്നെങ്കില്ഞാന്അയാളെ തെറി പറഞ്ഞേനെ.

"കൊണ്ടന്നിട്ടില്ലേ?"

കൊണ്ടുവന്നിട്ട്തന്നേ കാണിക്കാതിരിക്കാന്‍ ഈ പറഞ്ഞ സാധനം എന്റെ അണ്ടര്വെയറൊന്നുമല്ലല്ലോ.

"ഇല്ല. അന്നു ഇതു രണ്ടും വേണമെന്നേ പറഞ്ഞുള്ളൂ. മൂന്നു വര്ഷത്തിണ്റ്റെ കാര്യമൊന്നും പറഞ്ഞില്ല"

"മൂന്നു വര്ഷത്തെ വേണം. അല്ലതെങ്ങിനെയാ... "

ലോണ്പ്രൊസസ്സ്ചെയ്യണത്‌. ബാക്കി ഞാന്മനസ്സില്പൂരിപ്പിച്ചു.

"എന്നാപിന്നെ ഞാന്അങ്ങോട്ട്‌... ". അങ്ങോട്ടെന്നു പറഞ്ഞാല്തിരോന്തരത്ത്ക്ക്‌'. പറഞ്ഞ വസ്തുക്കള്അവിടെയാണിരിക്കുന്നത്‌. അന്നു തന്നെ പോയി അതും കൊണ്ട്തിങ്കളാഴ്ച ഞാന്വീണ്ടും ബാങ്കില്‍. ദൈവം സഹായിച്ച്അന്നു ഡോക്യുമെണ്റ്റ്സ്എല്ലാം ഉണ്ടെന്നു അങ്ങോര്സമ്മതിച്ചു.

"ഇനി ഇതെല്ലാം അഡ്വക്കേറ്റിനെക്കൊണ്ട്വെരിഫൈ ചെയ്യിച്ച് ലീഗല്‍ റിപ്പോര്‍ട്ട്‌ വാങ്ങണം"

ഓഹോ...അപ്പോ കഴിഞ്ഞിട്ടില്ല...തൊടങ്ങീട്ടെയുള്ളൂ....സന്തോഷമായി.

"സാറേ, ഇവരീ വീടു വെച്ചത്ഇവിടുന്നുതന്നെ ലോണ്എടുത്തിട്ടാണ്‌. ഇതൊക്കെ അന്നു വെരിഫൈ ചെയ്തതാവില്ലേ?"

പുള്ളി എന്നെ അന്നത്തെ അതേ നോട്ടം നോക്കി. ഞാന്മെല്ലെ എണീറ്റു.

കൊടുങ്ങല്ലൂരാണത്രേ ബങ്കിണ്റ്റെ വക്കീല്‍. ഡെല്ഹിയിലാണെന്നൊന്നും പറഞ്ഞില്ലല്ലോ എന്ന ആശ്വാസത്തോടെ എല്ലാം വാരിക്കെട്ടി അങ്ങോട്ട്‌.
ഒരാഴ്ച എന്നു വക്കീലെങ്ങാനും പറഞ്ഞാല്ഓണ് സ്പോട്ടില്പുള്ളീടെ കാല്ക്കല്വീഴാന്ഉറപ്പിച്ചാണ്ഞാന്പോയത്‌. ഭാഗ്യത്തിന്അതു വേണ്ടിവന്നില്ല. വര്ഷങ്ങള്കൂടി ഒരാളെ കണ്ട സന്തോഷത്തിലായിരുന്നു അങ്ങേര്‌. മൂന്നു മണിക്കൂറ്കൊണ്ട്അവിടുത്തെ പരിപാടി കഴിഞ്ഞു.

ഒരുവിധത്തില്എല്ലാം കൂടെ ബാങ്കില്എത്തിച്ചു. ഇനിയെന്ത്കുരിശാണാവോ വേണ്ടത്‌. ദിവസങ്ങള്പടപടാന്ന്തീരുന്നു. കരാര്കാലവധിക്കുള്ളില്രെജിസ്ട്രേഷന്നടന്നില്ലെങ്കില്അഡ്വാന്സ്കൊടുത്ത കാശ്‌...

"സൈറ്റ്ചെക്കിംഗിനു ആളുവരും. അതു കഴിഞ്ഞിട്ട്രെജിസ്ട്രേഷണ്റ്റെ തീയതി തീരുമാനിച്ച്ലോണ്പ്രൊസസ്സ്ചെയ്യാം"

ഹാവൂ. കൊറച്ചാശ്വാസമായി. പക്ഷേ കൊറച്ചു നേരത്തേക്ക്മാത്രം.

രെജിസ്ട്രേഷന്മുന്പ്ഒറിജിനല്ആധാരം ബാങ്കീന്നെടുക്കണം. അതിന്ഇപ്പളത്തെ ഓണര്ബാങ്കില്ബാക്കി അടക്കാനുള്ള കാശ്അടക്കണം. അതിനുവേണ്ടിയാണ്ഞാന്നേരത്തേ തന്നെ അഡ്വാന്സ്കൊടുത്തത്‌.

നമ്മടെ സമയം മോശമാണല്ലോ. ഞാന്അഡ്വാന്സ്കൊടുത്തത്ഉസ്മാനിക്കേടെ കയ്യിലാണ്‌. ഒറിജിനല്ഓണര്ക്ക്അതുകിട്ടിയിട്ടില്ല. ഉസ്മാനിക്ക അതു വേറെന്തോ റോളിംഗ്നടത്തി. പുള്ളി കച്ചോടം കഴിയണ അന്ന്മൊത്തം കാശ്കൊടുക്കാം എന്നുള്ള പ്ളാനിലായിരുന്നു.

ലോകത്തുള്ള കുരിശൊക്കെ എണ്റ്റെ തലേല്ക്കാണല്ലോ വരണത്‌. ഇനിയിപ്പോ അതിനു കാശുണ്ടാക്കനുള്ള വഴി ഞാന്നോക്ക്ക്കണമെന്ന്‌. എണ്റ്റെ കാലിണ്റ്റെ വെരല്തൊട്ട്തലേടെ ഓടുവരെ തരിച്ചുവന്നു.

കൊറേ നാളായിട്ട്ഇതിണ്റ്റെ പിന്നാലെ കെടന്ന്ഓട്ടമാണ്‌. മര്യാദക്കൊന്നൊറങ്ങീട്ട്തന്നെ നാള്കൊറച്ചായി. ഒറങ്ങാന്കെടന്നാല്സ്വപ്നം കാണണത്കുടിക്കടൊം, മാനേജരുടെ ഓഞ്ഞ മോന്തയും ഒക്കെയാണ്‌. അതിനെടക്കാണിയാളുടെ വക ഉടായ്പ്പ്.

ഞാന് കച്ചോടം ഒഴിയാണെന്ന്രണ്ടും കല്പ്പിച്ചൊരടി ഞാന്അടിച്ചു. അതേറ്റു.

ഉസ്മ്മാനിക്കയും ഇപ്പളത്തെ ഓണറും തമ്മില്എഴുതിയ കരാറിണ്റ്റേം കാലാവധി കഴിയാറായിട്ടുണ്ട്‌. ഇതു നടന്നില്ലേല് ചുരുങ്ങിയ സമയം കൊണ്ട്അങ്ങേര്വേറെ ആളെ കണ്ടുപിടിക്കണം. അല്ലെങ്കില്മൊത്തം കാശ്കൊടുത്ത്അതു വാങ്ങണം. അതു രണ്ടും തല്ക്കാലം നടക്കില്ലെന്നുറപ്പുള്ളതോണ്ട്പുള്ളി ടോണ്മാറ്റി.

ഒരു കോമ്പ്രമൈസില്പുള്ളി തല്ക്കാലം കാശ്കൊടുക്കാം എന്നേറ്റു. കണ്ടീഷന്എന്താന്നു വെച്ചാല്‍, രെജിസ്ട്രേഷനു നാലു ദിവസം മുന്പ്‌, ലോണ്എടുക്ക്ക്കണതും അഡ്വാന്സ്കൊടുത്തതും കഴിച്ച്ബാക്കി ഉള്ള കാശ്ഞാന്കൊടുക്കണം. തെറ്റില്ലാത്ത ഒരാവശ്യം എന്നു തോന്നിയതോണ്ട്‌, ഞാന്സമ്മതിച്ചു.

അങ്ങനെ ഒരു വിധത്തില്എല്ലാം ശരിയായി രെജിസ്ട്രേഷണ്റ്റെ ഡേറ്റും തീരുമാനമായി.

ആധാരം എഴുതലും അതിണ്റ്റെ ഡ്രാഫ്റ്റ്വക്കീലിനെ കൊണ്ട്വെരിഫൈ ചെയ്യിക്കലും പിന്നെ തെറ്റുതിരുത്തലും അതു പിന്നേം വക്കീലിനെ കാണിക്കലും ഒക്കെയായി ഒരു രണ്ടുമൂന്നു വരവു കൂടെ വരേണ്ടിവന്നു. കാര്യങ്ങള്ക്ളൈമാക്സിലേക്ക്ക്കടുത്തു.

രംഗം...., എത്രയാണാവോ.

സ്ഥലം വീണ്ടും ബാങ്ക് തന്നെ. അല്ലാണ്ടെവിടെ പോവാന്‍.

രെജിസ്ട്രേഷണ്റ്റെ അന്ന്രാവിലെയാണ്ലോണ്പ്രൊസസ്സ്ചെയ്യണത്‌. DD ആയിട്ടാണ്തരണതെന്ന്നേരത്തേ പറഞ്ഞിരുന്നു. രാവിലെ തന്നെ കുളിച്ച്‌ (സത്യമായിട്ടും) കുട്ടപ്പനായി ബാങ്കില്ചെന്നു. കാര്യത്തിലേക്ക്കടന്നു. എഴുത്തുകുത്തുകളും ഒപ്പിടല്മഹാമഹവും ഒക്കെ കഴിഞ്ഞു. DD എടുക്കാന്ഉള്ള സമയമായി.

എന്തോ ഒരു വശപ്പെശക്‌. മാനേജരും വേറേ ഒരാളും തമ്മില്എന്തൊക്കെയോ സംഭാഷിക്കുന്നു, തര്ക്കിക്കുന്നു...ഉറപ്പായി. ഒരു പണി വരുന്നുണ്ട്‌. നമ്മുടെ ടൈം നല്ലതാണല്ലോ. സംശയം വെറുതെയായില്ല.

"താന്ബാക്കി കാശ്അക്കൌണ്ടില്ഇട്ടിട്ടില്ലേ?"

എനിക്കൊന്നും മനസ്സിലായില്ല. അവരെനിക്കല്ലേ കാശ്തരാന്പോണത്‌. ഞാന്എന്തിനവിടെ കാശിടണം?

"ബാക്കി കാശാ? എന്തു കാശ്‌?"

"അഡ്വാന്സ്തുക കഴിച്ച് ആധാരത്തില്പറഞ്ഞിരിക്കണ മൊത്തം തുകക്കാണ്‌ DD തരണത്‌. അപ്പൊ ലോണിണ്റ്റെ തുക കഴിഞ്ഞ്ബാക്കി കാശ്ഇവിടെ അക്കൌണ്ടില്ഇടണം"

ഇതികര്തവ്യാമൂഠന്എന്ന വാക്കിണ്റ്റെ അര്ത്ഥം എനിക്കന്നു വരെ ശരിക്കറിയില്ലായിരുന്നു. ആരും പറഞ്ഞു തരാതെ തന്നെ, നിമിഷത്തില്എനിക്കതിണ്റ്റെ അര്ത്ഥം ശരിക്കും മനസ്സിലായി.

"അല്ല സാറെ...ഞാന് കാശ്അവര്ക്ക്നേരത്തെ തന്നെ കൊടുത്തു. ഇനിയിപ്പൊ അത്രെം കാശ്ഇവിടെ കൊണ്ടന്നിടാന്‍.... "

"തന്നൊടാരു പറഞ്ഞു നേരത്തേ കേറി കാശ്കൊടുക്കാന്‍"

"തന്ടപ്പന്‍"

പറഞ്ഞില്ല. പറഞ്ഞെനെ...നാവിണ്റ്റെ തുമ്പു വരെ എത്തി. വിഴുങ്ങി. അങ്ങെര്മാനെജരും ഞാന്ലോണേജരും ആയിപ്പോയില്ലേ.

"ഇങ്ങിനൊരു സംഭവം എന്നോടു നേരത്തേ പറഞ്ഞില്ലല്ലോ സാറേ" സാറെന്നുള്ളതിണ്റ്റെ സാ കുറചു ലൈറ്റ്ആയും റേ മാക്സിമത്തിലും ആയിരുന്നു.

"ഇതു ബാങ്കിണ്റ്റെ റൂളാണ്‌. നമ്മളെന്തു ചെയ്യും?"

അതെ...അതാണ്‌. പാവപ്പെട്ട നമ്മക്കുവേണ്ടി റൂള്ഒന്നുമില്ലല്ലോ...നമ്മക്കിട്ടു പണിതരാനാണെങ്കില്ഇഷ്ടം പോലെ റൂളുകള്ഉണ്ടുതാനും.

"സാറെന്താ പറഞ്ഞു വരണത്‌? നിന്ന നിപ്പില്ഇത്രെം കാശുണ്ടാക്കാന്എന്തായലും എന്നെക്കൊണ്ട്പറ്റില്ല. അങ്ങനെ കഴിവുണ്ടെങ്കില്ഞാനിവിടെ ലോണിനു വരണ്ട കാര്യമില്ലല്ലോ. എനിക്ക്തന്നെ അങ്ങട്ഒണ്ടാക്കിയല്പോരേ? അപ്പോ ഇന്ന്രെജിസ്ട്രേഷന്നടക്കില്ലെന്നാണോ?"

അങ്ങേരൊന്നും മിണ്ടിയില്ല. സ്വഭാവികമായും എനിക്കാവേശം കൂടി. അങ്ങോരുടെ ബാക്ഗ്രൌണ്ട്ഒന്നും അറിയില്ലായിരുന്നു. അല്ലെങ്കില്‍ "അന്നു ഞാന്കണ്ണൂര്‌ DYFI" എന്നൊക്കെ കാച്ചാമായിരുന്നു. സുരേഷ്ഗോപിയെ ഒക്കെ സമ്മതിക്കണം. എല്ലാവരുടെം ബക്ക്ഗ്രൌണ്ട്വിവരങ്ങളെല്ലാം പുള്ളിക്കറിയാം. എന്തായാലും ഞാന്എന്തൊക്കെയോ ന്യായം വിളമ്പി.

എല്ലാം കേട്ടുകഴിഞ്ഞപ്പോ മാനേജരുകോന്തന്പിന്നേം അകത്തുപോയി, വേറെ ആരാണ്ടൊക്കെയായി എന്താണ്ടൊക്കെയോ സംസാരിച്ചിട്ട്തിരിച്ചുവന്നു. അകത്തു നടന്ന സംസരത്തിണ്റ്റെ ഫലമായി ആവശ്യമുള്ള തുകക്ക്മാത്രം DD തരാന്അങ്ങോര്സമ്മതിച്ചു. ഇപ്പോ റൂളൊന്നും പ്രശ്നമില്ലേ എന്നൊരു ന്യായമായ സംശയാം ജന്മനാ ഉള്ള വിവരക്കേടുകൊണ്ട്എണ്റ്റെ വായില്വന്നു. പക്ഷെ സാഹചര്യം മനസ്സിലാക്കാനുള്ള കഴിവ് ബാങ്കില്നിന്നു തന്നെ എണ്റ്റെ നാവ്നേടിയിരുന്നു. അതോണ്ട്ചോദിച്ചില്ല.

അങ്ങോരുടെ മനസ്സ്പെട്ടെന്ന് മാറിയതെങ്ങിനെ എന്നെനിക്കിന്നും അറിയില്ല. എന്തായാലും അന്നു കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു. ഒരുപക്ഷേ അന്നും നടന്നില്ലെങ്കില്ഞാന്ചിലപ്പോ പരിപാടി തന്നെ വേണ്ടെന്നു വെച്ചേനെ. അതിനുശേഷം ബാങ്കെന്നും ലോണെന്നും കേള്ക്കുമ്പോള്ഇന്നും ഒരു...ഒരു മാതിരി ഇതാണ്‌...യേത്‌..., അത്തന്നെ.