Feb 15, 2009

പ്രണയം

ഫെബ്രുവരി 14, വാലണ്റ്റൈന്‍സ്‌ ഡേ.

പ്രണയം പൂനിലാവാണെങ്കില്‍, നിണ്റ്റെ മിഴികളാണ്‌ പൂര്‍ണ്ണചന്ദ്രന്‍ എന്നു കാമുകിയുടെ കോങ്കണ്ണില്‍ നോക്കി പറയുന്ന കാമുകന്‍മാരുടെ ഡേ...

മനസ്സിണ്റ്റെ കോണില്‍ നിണ്റ്റെ പുഞ്ചിരിയുള്ളതിനാല്‍ എണ്റ്റെ രാത്രികള്‍ക്കിപ്പോള്‍ പകല്‍വെളിച്ചമാണെന്നു പറയുമ്പോള്‍ കാമുകണ്റ്റെ കോന്ത്രമ്പല്ല്‌ കണ്ടില്ലെന്നു നടിക്കുന്ന കാമുകിമാരുടെ ഡേ...

ഭൂമിയുടെ ഓരോ സ്പന്ദനവും പ്രണയത്തിലാണെന്ന്‌ വിശ്വസിക്കുന്ന കമിതാക്കളുടെ ഡേ...

അങ്ങനെയൊരു ഫെബ്രുവരി 14 ന്‌, അവന്‍ അവളോടു ചോദിച്ചു

"നമ്മുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?"

അവള്‍ പറഞ്ഞു

"വീട്ടുകാരും നാട്ടുകാരും സമ്മതിച്ചില്ലെങ്കിലും എനിക്കൊരു ജീവിതമുണ്ടെങ്കില്‍ നിന്നോടൊപ്പം മാത്രമായിരിക്കും"

അപ്പോഴെക്കും ബെല്ലടിച്ചു. അവന്‍ നാല്‌ C യിലേക്കും അവള്‍ മൂന്ന്‌ B യിലേക്കും ഓടിപ്പോയി. 

20 comments:

തെന്നാലിരാമന്‍‍ said...

മാറുന്ന കാലം...മാറുന്ന കോലങ്ങള്‍...തെന്നാലിയുടെ മറ്റൊരു പാതകം കൂടി...

Sapna Anu B.George said...

സുന്ദരമായ പ്രണയം തെന്നാലിരാമാ

Unknown said...

പ്രണയത്തിന് പ്രായമില്ല..എന്നല്ലേ?
നുറുങ്ങു കൊള്ളാം.

പകല്‍കിനാവന്‍ | daYdreaMer said...

പ്രണയമൂറുന്ന ഈ നെഞ്ചില്‍ ഒരു പെന്‍സില്‍ എടുത്തങ്ങു കുത്ത്..
:)
Good

ശ്രീ said...

ഹ ഹ

വല്യമ്മായി said...

:)

ചങ്കരന്‍ said...

കളിയൊന്നും ആക്കണ്ട, മൂന്നിലും നാലിലും എനിക്കും പ്രണയങ്ങള്‍ ഉണ്ടായിരുന്നു.

പാവത്താൻ said...

:-)

Bindhu Unny said...

“വീട്ടുകാരും നാട്ടുകാരും സമ്മതിച്ചില്ലെങ്കിലും എനിക്കൊരു ജീവിതമുണ്ടെങ്കില്‍ നിന്നോടൊപ്പം മാത്രമായിരിക്കും.”
അതൊരു ഉറച്ച തീരുമാനമായിരിക്കട്ടെ. :-)

OAB/ഒഎബി said...

രണ്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്കുട്ടി, ഒന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്റെ കയ്യില്‍ ഒരു മിട്ടായി കൊടുത്ത ശേഷം, മു‌ന്നാം ക്ലാസില്‍ പഠിക്കുന്ന മോന് കൊടുക്കാന്‍ കത്ത് ഏല്പിക്കുന്നു.
അതിലെന്താ അല്ലെ?.
പക്ഷെ പ്രശ്നമതല്ല; ഒന്നാം ക്ലാസുകാരന് മുന്നാം ക്ലാസുകാരനെ കത്ത് ഏല്പിക്കാന്‍ നാണം!

the man to walk with said...

ha ha kollam

siva // ശിവ said...

ഇതാ പ്രണയം.....

നിരക്ഷരൻ said...

4C, 3B പ്രണയം കൊള്ളാല്ലോ :)

Deepa said...

vaikippoya pranayadinasamsakal...deepa

Typist | എഴുത്തുകാരി said...

ഇതാണ് പ്രണയം, നിഷ്കളങ്കമായ പ്രണയം.

പ്രയാസി said...

വൈകിപ്പോയി..

ഒരനൊശ്വരപ്രണയം നന്നായവതരിപ്പിച്ചു..:)

Mahesh Cheruthana/മഹി said...

ഇതാണ് സുന്ദര പ്രണയം!

പൊറാടത്ത് said...

ഇവിടെ ആദ്യമാ മാഷേ..പ്രണയം ഇഷ്ടമായി.

ഓ.ടോ. ചെമ്മാപ്പിള്ളീ..അന്തിക്കാട്... നമ്മളും ആ പരിസരമൊക്കെ തന്നെ. പഴുവിൽ, ചേർപ്പ്,, ചെന്ത്രാപ്പിന്നി.

തെന്നാലിരാമന്‍‍ said...

രണ്ടാഴ്ച നാട്ടിലില്ലായിരുന്നു. അതാ താമസിച്ചത്‌. പ്റണയചിന്ത പങ്കിട്ട എല്ലാവര്‍ക്കും തെന്നാലിയുടെ നന്ദിയുണ്ടേ...

Octopus said...

i can't ..........